കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?

കണിച്ചാർ പഞ്ചായത്തിൽ വീണ്ടും വിജിലൻസ് റെയ്ഡ്. പരാതികൾ മുക്കുമോ?
Sep 17, 2025 07:54 AM | By PointViews Editr

കണിച്ചാർ • സിപിഎം ഭരിക്കുന്ന കണിച്ചാർ പഞ്ചായത്ത് ഓഫിസിൽ വീണ്ടും വിജിലൻസിൻ്റെ മിന്നൽ പരിശോധന. ചൊവ്വാഴ്ച ഉച്ചയ്ക്ക് എത്തിയ അന്വേഷണ സംഘം പഞ്ചായത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ഉച്ച കഴിഞ്ഞ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ടു പോയി പരിശോധന നടത്തുകയും ചെയ്തു. ജൂൺ 26 നും വിജിലൻസ് സംഘം പഞ്ചായത്തിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. ആ പരിശോധനകളുടെ തുടർച്ചയാണ് ഇന്നലെ നടത്തിയത് എന്ന് മാത്രമാണ് അന്വേഷണ സംഘം പ്രതികരിച്ചത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ രണ്ട് തവണ എത്തി രേഖകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ വിശദീകരണം തേടുകയും ചെയ്‌തു. കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ നൽകിയ പരാതിയിലുള്ള പരിശോധനകളുടെ തുടർച്ചയാണ് ഇന്നലെ നടന്ന പരിശോധനകളും എന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. 2022 മുതൽ 2024 വരെയുള്ള മൂന്ന് വർഷങ്ങളിൽ നടപ്പിലാക്കിയ മൂന്ന് പദ്ധതികളിൽ അഴിമതി ആരോപിച്ചു നൽകിയതാണ് പരാതിയെന്ന് ചാക്കോ തൈക്കുന്നേൽ പറഞ്ഞു. പൂളക്കുറ്റി വെള്ളറ നെല്ലാനിക്കൽ റോഡിലെ പാലം, പാർശ്വ ഭിത്തി നിർമാണം, പൊതു നിരത്തുകളിൽ സ്‌ഥാപിച്ച റിഫ്ലക്‌ടർ ബോർഡുകൾ, പഞ്ചായത്തിലാകെ സ്‌ഥാപിച്ച തെരുവു വിളക്കുകൾ എന്നിവ സംബന്ധിച്ചാണ് ആരോപണവും പരാതിയും ഉയർന്നിട്ടുള്ളത്. 22 ലക്ഷത്തിൽ അധികം രൂപ ചെലവ് ചെയ്‌ത്‌ നിർമിച്ച പൂളക്കുറ്റി വെള്ളറ നെല്ലാനിക്കൽ റോഡിലെ പാലവും പാർശ്വ ഭിത്തിയും ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നിർമിച്ചതിനാൽ ആണ് തകർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റും കരാറുകാരനും ചേർന്നാണ് മാറ്റം വരുത്തിയതെന്നാണ് ആരോപണം. 24 ലക്ഷം രൂപയാണ് റിഫ്ലക്‌ടർ ബോർഡ് സ്‌ഥാപിക്കാൻ അനുവദിച്ചത്. എന്നാൽ സ്‌ഥാപിച്ച ബോർഡുകൾക്ക് റിഫ്ലക്ഷൻ ഇല്ല എന്നും പരാതി ഉയർന്നിരുന്നു. വൻ തുക മു മുടക്കി സ്‌ഥാപിച്ച തെരുവു വിളക്കുകൾ വളരെ വേഗം പ്രവർത്തന രഹിതമായത്. ഭരണ പക്ഷത്ത് നിന്ന് തന്നെയുള്ള പരാതികൾക്കും ആരോപണങ്ങൾക്കും കാരണമായി. പരാതിയിൽ വാസ്തവമുണ്ടെന്ന് പരാതിക്കാർക്കും കക്ഷി ഭേതമില്ലാതെ തന്നെ പഞ്ചായത്തംഗങ്ങൾക്കും നാട്ടുകാർക്കും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കും പ്രഥമദൃഷ്ട്യാ തന്നെ തിരിച്ചറിയാൻ സാധിക്കും. കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടയിൽ എല്ലാ മേഖലയിലും അഴിമതി നടന്നുവെന്നാണ് ആക്ഷേപമുള്ളത്. പൂളക്കറ്റി മേഖലയിൽ 3 വർഷം മുൻപുണ്ടായ പ്രകൃതിദുരന്തത്തിൽ 38 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് സർക്കാർ തന്നെ വിലയിരുത്തിയത്. പക്ഷെ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുണ്ടാക്കാൻ വെറും 3.98 ലക്ഷം രൂപ മാത്രം നൽകി കൈകഴുകി നിൽപ്പാണ് പഞ്ചായത്ത്. വീട് പണിയാതെ ദുരിതബാധിതർ നട്ടം തിരിയുമ്പോൾ പാട്ടക്കഷണത്തിൽ പെയ്ൻ്റടിച്ച് നാട്ടിലാകെ ദശാ ബോർഡ് വയ്ക്കാൻ പഞ്ചായത്ത് വിനിയോഗിച്ചത് 24 ലക്ഷം രൂപയാണ്. ബോർഡ് വയ്ക്കാത്തതു കാരണം ദിശയും ദിക്കുമറിയാതെ കണിച്ചാറിലെ ജനങ്ങൾ വഴി ചുറ്റി നടപ്പാണെന്നായിരിക്കും ഭരണക്കാർ കരുതിയത്. ആരോപണങ്ങൾ തങ്ങൾക്ക് നേരേ വന്നാൽ അതെല്ലാം രാഷ്ട്രീയ പ്രേരിതമെന്ന പതിവ് വളിപ്പ് വിശദീകരണം നൽകി പഞ്ചായത്ത് പ്രസിഡൻ്റ് സ്വന്തം പാർട്ടിക്കാരെ മണ്ടൻമാരാക്കാനാണ് ശ്രമിക്കാറുണ്ട്. ഉരുൾപൊട്ടലിൽ നശിച്ച മാടശേരിമലയിൽ നിന്ന് കർഷക കുടുംബങ്ങൾ കുടിയൊഴിഞ്ഞ് പോയി പ്രദേശം വനം പോലെയാകുകയാണ്. 38 കോടി നഷ്ടപ്പെട്ടു എന്ന് സർക്കാർ പറയുമ്പോൾ പോലും അതിൽ 2 കോടിയെങ്കിലും തികച്ച് ദുരന്തബാധിതർക്ക് നേടിക്കൊടുക്കാൻ പോലും കഴിഞ്ഞ 3 വർഷത്തിനിടയിൽ പഞ്ചായത്ത് ഭരണത്തിന് സാധിച്ചിട്ടില്ല. പ്രത്യേക പാക്കേജിന് ആവശ്യമുന്നയിച്ച സ്ഥലം എം എൽ എ, എം പി, സ്വന്തം പാർട്ടിക്കാരായ ജനപ്രതിനിധികൾ എന്നിവരെല്ലാം ആവശ്യപ്പെട്ട പോൾ ദുരന്തനിവാരണ അഥോറിറ്റിക്കാർ എറിഞ്ഞു തരുന്നത് തിന്നാൽ മതി എന്ന വാശിയിലായിരന്നു പഞ്ചായത്ത് ഭരണ നേതൃത്വം. പൂളക്കുറ്റി ദുരന്തത്തിൻ്റെ പേര് പറഞ്ഞ് സംസ്ഥാന ഖജനാവിൽ നിന്ന് ദുരന്തനിവാരണ അതോറിറ്റിക്കാരനും പഞ്ചായത്ത് ഭരണ നേതൃത്വവും എത്ര ചോർത്തിയെന്ന് കൂടി അന്വേഷണം ആവശ്യമാണ്. കാറ്റടിക്കുമ്പോൾ ദുരന്തമുന്നറിയിപ്പ് നൽകാനുള്ള ഒരു മണിയാണ് ആകെ ദുരന്തനിവാരണ അതോറിറ്റി നൽകിയത്. ആ മണി നോക്കാനും മഴക്കാറ് നോക്കാനും സർക്കാർ ഖജനാവിൽ നിന്ന് വീണ്ടും പണം ചെലവാക്കാൻ കഴിയുന്ന ഒരു ഓഫിസും ഉണ്ടാക്കിയിരുന്നു. ഇതൊക്കെ വിജിലൻസ് സത്യസന്ധമായി അന്വേഷിച്ചാൽ കാര്യങ്ങൾ വെളിച്ചത്ത് വരും എന്നാണ് നാട്ടുകാർ പറയുന്നത്.

Vigilance raids again in Kanichar panchayat. Will complaints be drowned out?

Related Stories
നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.!  യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

Sep 17, 2025 01:55 PM

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം തുടങ്ങി

നിങ്ങളറിയാതെ ബാങ്കുകൾ നിങ്ങളെ കുത്തിച്ചോർത്തുകയാണ്.! യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ സമരം...

Read More >>
കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

Sep 17, 2025 10:19 AM

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ് ഒരുക്കുന്നത്.

കൊടിക്കുന്നൻമാരുടെ തൊലിഞ്ഞ രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിൻ്റെ ആദർശ രാഷ്ട്രീയത്തിലേക്കുള്ള പ്രയാണമാണ് സണ്ണി ജോസഫ്...

Read More >>
ഓക്കില പ്രകാശനം ചെയ്തു.

Sep 16, 2025 08:50 PM

ഓക്കില പ്രകാശനം ചെയ്തു.

"ഓക്കില" പ്രകാശനം...

Read More >>
മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

Sep 15, 2025 09:10 AM

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും ഹാജരാക്കണം

മാൻകൂട്ടത്തെ പേടിച്ചു വിറച്ച് ഒരു നിയമസഭ. സഭാംഗങ്ങൾ തങ്ങളുടെ സദാചാര സർട്ടിഫിക്കറ്റും സാക്ഷ്യപത്രവും...

Read More >>
പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

Sep 14, 2025 08:00 PM

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു പഞ്ചായത്ത്.

പൂമ്പാറ്റകളുടെ പുസ്തകമിറക്കിയൊരു...

Read More >>
മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ തയാറെടുക്കുന്നു.

Sep 14, 2025 12:20 PM

മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ തയാറെടുക്കുന്നു.

മാരത്തണിൽ നമ്പർ 1 ആകാൻ പേരാവൂർ മാരത്തൺ...

Read More >>
Top Stories